എഡിഎമ്മിന്റെ ആത്മഹത്യയിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്ത് ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. ദിവ്യയെ കസ്റ്റഡിയിലെടുത്തെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 15 ദിവസത്തിന് ശേഷമാണ് മുൻകൂർ ജാമ്യ ഹർജിയിൽ വിധി വന്നത്.