ലൈംഗിക പീഡനക്കസിൽ ഒളിവിൽപ്പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ബാഗലൂരില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത്. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ എന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായും റിപോർട്ടുകൾ ഉണ്ട്. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നു.
ഗർഭഛിദ്ര ഗുളികകൾ വാങ്ങിയ ഇടനിലക്കാരനെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് കൂട്ടുപ്രതിയാക്കിയിരുന്നു. എംഎൽഎയ്ക്കും സുഹൃത്തിനുമായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മാങ്കൂട്ടത്തിൽ സംസ്ഥാനമോ രാജ്യം പോലും വിട്ടുപോകാനോ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

