പെരിയ ഇരട്ടക്കൊലകേസ്; പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇവരെ മാറ്റുന്നത്. കോടതി നിർദേശപ്രകാരമാണ് പ്രതികളെ മാറ്റിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രതികളുടെ അപേക്ഷ പരിഗണിച്ച്, വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.

കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളായ എ.പീതാംബരൻ, സജി.സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ജി.ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരും പത്താം പ്രതി ടി.രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്‍റെ തുടക്കം മുതൽ കഴിഞ്ഞിരുന്നത്. 10 പ്രതികള്‍ക്കാണ് കേസി കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. 2 ലക്ഷം രൂപ പിഴയും നൽകണം. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

5 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട കെ.വി.കുഞ്ഞിരാമൻ, കെ.മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരെ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർ ഇതുവരെ ജയിലിൽ കിടന്നിട്ടില്ല. എ ബ്ലോക്കിലാണ് ഇവരുള്ളത്. എ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് സുരേന്ദ്രൻ. ഇവരെ നാളെ കണ്ണൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഇതോടെ പെരിയ കേസിലെ എല്ലാ പ്രതികളും കണ്ണൂർ ജയിലിലേക്കെത്തും.

ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരിക്കുന്നത്. എന്നാൽ മറ്റ് പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ളവർ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.

മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കൂടാതെ ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾ.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. മുൻ എം എൽ എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്.

ജുഡീഷ്യറിയെക്കുറിച്ചുള്ള എംപിമാരുടെ പരാമർശം പൂർണമായും തള്ളി ബിജെപി, നേതാക്കൾക്ക് നദ്ദയുടെ താക്കീത്

സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ വിവാദ പരാമർശങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പാർട്ടി പ്രസിഡന്റ് ജെ...

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന,...

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാൻ

ഡല്‍ഹി: യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാന്‍. ജാദവ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഏജന്റാണെന്നും...

ലഹരിക്കേസിലെ പൊലീസ് നടപടി, ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും

കൊച്ചി : ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും...

വനിതാ ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ല: പാക് ക്രിക്കറ്റ് ബോർഡ് മേധാവി

2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിനായി പാകിസ്ഥാൻ വനിതാ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. ലാഹോറിൽ...

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസിന് ബംഗ്ലാദേശ് ശ്രമം

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിനോട് അപേക്ഷ സമർപ്പിച്ചു. ആഭ്യന്തരയുദ്ധം...

ഇന്ന് പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉയിർപ്പ് തിരുന്നാൾ, ഈസ്റ്റർ ആഘോഷത്തിൽ ക്രിസ്തുമത വിശ്വാസികൾ

പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉയിർപ്പ് തിരുനാളായ ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുകയാണ്. ഗാഗുൽത്താമലയിലെ കുരിശിൽ മരണം വരിച്ച യേശു ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്....

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നടന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ...