“ഇത്ര ഭീരുക്കളായിരുന്നോ അമ്മ സംഘടനയിലുള്ളവർ” പാർവതി തിരുവോത്ത്

"സ്ത്രീകൾ മുന്നോട്ടു വരട്ടെ എന്നു പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്നു"

ലൈം​ഗിക ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ആരോപണങ്ങൾ ഉയർന്ന സമയത്ത് പ്രതികരിക്കേണ്ട സംഘടന ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ആ വാർത്ത കേട്ട സമയത്ത് അവർ ഇത്ര ഭീരുക്കളാണോ എന്നാണ് തോന്നിയത്. ഈ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരിക്കുന്നത്. സർക്കാരുമായി സംസാരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് അന്ന് നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് സ്വാ​ഗതം ചെയ്തതെന്നും പാർവതി പറഞ്ഞു. അമ്മ സംഘടനയിൽ സർവാധികാരിയെ പോലൊരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും. അവർക്ക് മുന്നിൽ ആർക്കും അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് അമ്മ സംഘടനയിൽ പ്രവർത്തിച്ച ആളെന്ന രീതിയിൽ തനിക്കറിയാമെന്നും നടി പറയുന്നു. ഇനിയെങ്കിലും ഒരു മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കി.

സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്ന സാഹചര്യമാണുള്ളത്. പൊതു സമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെയാണ് സ്ത്രീകൾ കടന്നു പോകുന്നത്. അതിന് ശേഷം സ്ത്രീകളുടെ കരിയർ, മാനസികാരോ​ഗ്യം എന്നിവയെ കുറിച്ചൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നുമാണ് നടിയുടെ വാക്കുകൾ. ഇതൊന്നും ആർക്കും വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. തെറ്റുകാരും സ്ത്രീകളല്ല. പക്ഷെ, ഇതിന്റെ എല്ലാഅഖ്യാതം ഏറ്റുവാങ്ങുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന ഓരോ സ്ത്രീകളെയും ബഹുമാനിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിൽ അതിജീവിതർക്ക് നീതിക്കുവേണ്ടി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നെന്നും പാർവതി കൂട്ടിച്ചേർത്തു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...