ഷാർജ: 41ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇതിഹാസം എന്ന പുസ്തകം യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ പ്രകാശനം ചെയ്തു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി. ഉമ്മൻചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച ഇതിഹാസം എന്ന പുസ്തകം 41ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണം ആണ് എന്ന് എം.എം. ഹസ്സൻ അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ പൊതുപ്രവർത്തന കാലഘട്ടത്തിൽ ഉടന്നീളം ഉമ്മൻചാണ്ടിയുടെ സജ്ജീവ സാന്നിധ്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ഇരിക്കെ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി, കുട്ടികൾക്കായുള്ള ചികിത്സ പദ്ധതികൾ, ജനസമ്പർക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദ്ധാരണമാണ് എന്ന് എം.എം ഹസ്സന് പറഞ്ഞു.
ചിരന്തന പബ്ലിക്കേഷൻസ് ആണ് പുസ്തക പ്രകാശനത്തിന് നേതൃത്വം നൽകിയത്. ജയ്ഹിന്ദ് ടിവി മിഡിലീസ്റ്റ് ചീഫ് എൽവിസ് ചുമ്മാർ പരിപാടി നിയന്ത്രിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു, കേരള പ്രവാസി ബോർഡ് ഡയറക്ടർ മുരളീധരൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് ഡോ.തമ്പാൻ, എന്നിവർ പ്രസംഗിച്ചു.