എം എം ഹസ്സൻ രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്ന വ്യക്തിത്വം: എം എ യൂസഫലി

ഷാര്‍ജ : രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം എം ഹസ്സനെന്ന് പ്രമുഖ വ്യവസായിയും നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലി. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ ആത്മകഥയായ ‘ഓര്‍മ്മചെപ്പ് ‘ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ എം എ യൂസഫലി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ഒരു പോലെ സ്‌നേഹബന്ധങ്ങള്‍ തുടരുന്നവരുടെ എണ്ണം കുറവാണ്. പുതിയ കാലഘട്ടത്തില്‍ ഹസ്സന്‍ വ്യത്യസ്തനായ വ്യക്തിത്വമാണെന്നും യൂസഫലി പറഞ്ഞു.

പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളുമാണ് ഓര്‍മ്മച്ചെപ്പ് എന്ന ഈ പുസ്തകത്തിലൂടെ താന്‍ എഴുതിയതെന്ന് എം എം ഹസ്സന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുമായി എക്കാലത്തും നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു. അതിനാല്‍ കൂടിയാണ് ആത്മകഥയുടെ രണ്ടാം പതിപ്പ് , ലോകത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജയുടെ അക്ഷരമണ്ണില്‍ പ്രകാശനം ചെയ്യാന്‍ ആഗ്രഹിച്ചതെന്നും കേരള ചരിത്രത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി കൂടിയായിരുന്ന എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം ആദ്യ കോപി ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി.

ഇത് സ്‌നേഹത്തിന്റെ പുസ്തകമാണെന്ന്, അവതാരിക എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി പത്മനാഭന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍കുട്ടി, ഷാര്‍ജ ഗവര്‍മെന്റിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ സാബി , ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍, കെ എം സി സി പ്രതിനിധിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി വി നസീര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ സ്വാഗതവും എം എം ഹസ്സന്റെ മകള്‍ നിഷ ഹസ്സന്‍ നന്ദിയും പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി , ഉമ്മന്‍ചാണ്ടി, നടന്‍ മോഹന്‍ലാല്‍, ഡോ. ശശി തരൂര്‍ എം പി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി എന്നിവര്‍ പുസ്തകത്തിന് വീഡിയോ വഴി ആശംസകള്‍ നേര്‍ന്നു. ഡിസി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...