തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചികിത്സയ്ക്കായി ജർമനിയിലെത്തി. ഇന്നലെ വൈകിട്ട് ഫ്രാങ്ക്ഫർട്ടിലാണു വിമാനമിറങ്ങിയത്. ഇന്നു രാവിലെ ബർലിനിലേക്കു പോയി. ബർലിനിലെ ചാരിറ്റി ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ. ഇന്നലെ പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തു നിന്ന് ഉമ്മൻ ചാണ്ടി യാത്ര തിരിച്ചത്. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്.