മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക പൊതു പരിപാടികള്‍ മാറ്റിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി പനിയും ശാരീരിക അസ്വസ്ഥതകളും കാരണം വിശ്രമത്തിലായ സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്.
കഴിഞ്ഞ രണ്ടുദിവസവും മുഖ്യമന്ത്രി ഓഫീസില്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇതിനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുത്തു. സുഖമില്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് പങ്കെടുക്കാത്തതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിരുന്നു. ഈ മാസം 27ന് ആണ് അടുത്ത മന്ത്രിസഭാ യോഗം.