സ്പീക്കർ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നാമജപയാത്ര നടത്തി എന്‍എസ്എസ്

മിത്ത് പരാമർശത്തിൽ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എൻഎസ്എസും നൽകുകയാണ്. മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.

പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസി‍ഡന്‍റ് സംഗീത് കുമാര്‍ പറ‍ഞ്ഞു. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. എ എൻ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാൽ എൻഎസ്എസ് ആവശ്യം സിപിഎം തള്ളി.

ഷംസീര്‍ മാപ്പ് പറയില്ലെന്നും പ്രസ്താവന തിരുത്തില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ വിശദീകരണം. ഇപ്പോഴത്തെ ചര്‍ച്ചകള്‍ നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്തർക്കും ഹിന്ദു...

പേപ്പർ ബാലറ്റ് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രമാണ് ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയരുന്നതെന്ന് ജസ്റ്റിസുമാരായ വിക്രം...

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. പ്രത്യേക മേഖലകൾക്കോ മറ്റു പദ്ധതികൾക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് ഇത്തരത്തിൽ...

‘ഗൂഢാലോചനയുണ്ട്’; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട...

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്, പാലക്കാട്ടെ തോൽവി ചർച്ചയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിൽ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയും...

സംഭാൽ കലാപം, രാഷ്ട്രീയ നേട്ടത്തിനായി ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് സമാജ്‌വാദി എംപിക്കെതിരെ എഫ്ഐആർ

ഉത്തർപ്രദേശിലെ സംഭാലിൽ ഞായറാഴ്ച നാലുപേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിനും രാഷ്ട്രീയ നേട്ടത്തിനായി സാമുദായിക സൗഹാർദം തകർക്കുന്നതിനും സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ വാർഖിനെതിരെ പോലീസ് കേസിലെ പ്രധാന പ്രതിയാക്കി...

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളുമാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിഷ്‌കളങ്കരായ...

ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടി: മന്ത്രി ഗണേഷ് കുമാർ

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ...