നീലേശ്വരം പടക്കശാല തീപിടുത്തം, 15 പേരുടെ നില ഗുരുതരം

കാസർക്കോട് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. സംഭവത്തിൽ രണ്ട് ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊള്ളലേറ്റവരില്‍ 15 പേരുടെ നില ​ഗുരുതരമാണ്. ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച്‌ പേരുടെ നില ​ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരുടേയും നില ​ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്‌.

അപകടത്തിൽ 154ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിലേക്കും മിംസ് ആശുപത്രിയിലേക്ക് പൊള്ളലേറ്റ കൂടുതൽ പേരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊള്ളലേറ്റ വരെ പ്രവേശിച്ചിരിക്കുന്നത്. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉ​ഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേ‍ർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേ‍ർ‌ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കസൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവ‍ർക്കാണ് ​ഗുരുതരമായി പൊള്ളലേറ്റത്. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീര‍ർക്കാവ്.

ഏത് ജാതിക്കാർക്കും ആർ‌എസ്‌എസ് മേധാവിയാകാം: മോഹൻ ഭഗവത്

ഏത് ജാതിയിലെയും വ്യക്തികൾക്ക് ആർ‌എസ്‌എസിനുള്ളിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത്. പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നത് ഒരു തടസ്സമല്ല, ബ്രാഹ്മണനാകുന്നത് ഒരു പ്രത്യേക യോഗ്യതയുമല്ല. തുടക്കത്തിൽ...

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; ഈ മാസം 20-നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം

ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം...

ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ്...

മൂന്നാർ യാത്രക്കാർ കരുതിയിരിക്കുക, കാട്ടാന പടയപ്പയും സംഘവും ജനവാസമേഖലയിൽ

മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന...

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18...

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...