മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയിൽ എത്തിയിരുന്നു. മൂന്നാർ വട്ടക്കാട് ടവർ ഭാഗത്താണ് ആനയെത്തിയത്. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. മദപ്പാടിലാണ് കാട്ടാനകൾ എന്നാണ് അറിയുന്നത്.

