കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നു മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആൻഡമാനിൽ കാലവർഷം എത്തിക്കഴിഞ്ഞതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിന് ഇടുക്കി, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി, ജൂൺ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെയാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്