കൽപ്പറ്റ: രാഹുൽ ഗാന്ധി തന്റെ സ്വന്തം മണ്ഡലത്തിനായി ഡയാലിസിസ് സെന്റർ ആരംഭിക്കാൻ കൊടുത്തയച്ച ഉപകരണങ്ങൾ തിരികെ അയച്ചതായി ആരോപണം ഉയർന്നു. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഡയാലിസിസ് ഉപകരണങ്ങളാണ് സൂക്ഷിക്കാൻ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് മെഡിക്കൽ ഓഫീസറും സംഘവും തിരിച്ചയച്ചത്.
35 ലക്ഷം രൂപയോളം വില വരുന്ന ഉപകരണങ്ങളുടെ കാര്യത്തിൽ യാതൊരു കൂടിയാലോചനയും നടത്താതെ തിരിച്ചയച്ച സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.