വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി ആശുപത്രിയിലെത്തിയത്‌.

“വി എസ്‌ ഒരു അസാധാരണ സഖാവും അസാധാരണ ജീവിതം നയിച്ചയാളുമാണ്‌. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളേജിൽ നിന്നും ഉന്നതതല മെഡിക്കൽ സംഘം ഇന്നലെ ആശുപത്രിയിലെത്തുകയും ചികിത്സാരീതി അവലോകന വിധേയമാക്കുകയും ചെയ്തു. നിലവിൽ ഇപ്പോൾ നടക്കുന്ന ചികിത്സ മുന്നോട്ട് കൊണ്ടുപോകാനും ഡയാലിസിസ് തുടരാനുമാണ്‌ തീരുമാനം. വൈദ്യശാസ്ത്രത്തിന്റെ സഹായവും വി എസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം പ്രതിസന്ധി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്”‌.– സന്ദർശനത്തിന്‌ ശേഷം എം എ ബേബി മാധ്യമങ്ങളോട്‌ പറഞ്ഞു.

ആരോഗ്യനില ഗുരുതരമായി തുടരുന്നു– മെഡിക്കൽ ബുള്ളറ്റിൻ

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന്‌ മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ നിന്നുള്ള സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ്‌ സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം വി എസിനെ പരിശോധിക്കുകയും ചികിത്സ വിലയിരുത്തുകയും ചെയ്‌തു. സർക്കാർ നിർദേശമനുസരിച്ചാണ്‌ സംഘം എസ്‌യുടിയിൽ എത്തിയത്‌. നിലവിൽ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.– മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്നു രാവിലെയും മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. കഴിഞ്ഞ മാസം 23ാം തീയതി രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി എസിന്‌ 23ന് രാവിലെയാണ്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...