ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ‘സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റൽ പ്രക്ഷോഭത്തിന്റെ പേര്. ദിവസവും രാത്രി അരമണിക്കൂർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പാലസ്തീനികളെ ഓർക്കാനാണ് ആഹ്വാനം. പ്രാദേശിക സമയം രാത്രി 9 മുതൽ 9.30 വരെ ഫോൺ സ്വച്ഛ് ഓഫ് ചെയ്തിടാനാണ് എം. എ ബേബി പറഞ്ഞിരിക്കുന്നത്.
മൊബൈൽ ഫോണുകൾ ഷട്ട്ഡൗൺ ചെയ്യുന്നത് ശക്തമായ ഡിജിറ്റൽ സമരമാണ്. ഇസ്രായേലിന്റെ വംശഹത്യയ്‌ക്കും വർണ്ണവിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു പ്രക്ഷോഭമാണിത്. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ ഒഴിവാക്കുക, എം. എ ബേബി ഫേസ്ബുക്കിൽ പറഞ്ഞു.
നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത്. ‘ഇസ്രായേേലിനെ പിന്തുണയ്‌ക്കുന്ന രാജ്യമാണ് അമേരിക്ക, അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയ പിണറായി വിജയനോട് എത്രയും വേഗം തിരിച്ച് വന്ന് ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ ചികിത്സ തേടാൻ പറയണം, പാർട്ടി സെക്രട്ടറിയായത് കൊണ്ട് നിങ്ങൾ പറഞ്ഞാൻ മുഖ്യൻ കേൾക്കും’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.