തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 5 മരണം

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഏഴ്പേര്‍ക്ക് പരിക്കേറ്റു. നാട്ടിക തൃപ്രയാര്‍ ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുകയായിരുന്ന റോഡിലേക്ക് ഡിവൈഡര്‍ തകര്‍ത്തു കയറിയത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡില്‍ കിടന്നുറങ്ങിയത്. ദേശീയ പാതയില്‍ വഴി തിരിയുന്നതിനുള്ള ഡിവൈഡര്‍ വച്ചിരുന്നു. ഇതു തകര്‍ത്ത് അമ്പത് മീറ്ററോളം കടന്നാണ് റോഡില്‍ കിടന്നുറങ്ങുന്ന പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്.

കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഞ്ച് പേരും മരിച്ചു.

ലോറിയുടെ ക്ലീനര്‍ അലക്സായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഡ്രൈവര്‍ ജോസും വണ്ടിയിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം മാഹിയില്‍ വച്ച് മദ്യപിച്ചു. മലപ്പുറത്തുവച്ചാണ് ഡ്രൈവര്‍ ക്ലീനര്‍ക്ക് വണ്ടി കൈമാറിയത്. ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ ലോറി മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ നോക്കി. സര്‍വ്വീസ് റോഡിലൂടെ എടുത്തെങ്കിലും വഴി അവസാനിച്ചതിനാല്‍ മുന്നോട്ട് പോകാനായില്ല. അപ്പോഴേക്കും പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്നവരെ പിടികൂടി. ക്ലീനറേയും ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറും മദ്യപിച്ചിട്ടുണ്ടായിരുന്നു.

നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാന്‍സിയുടെ നില അതീവ ഗുരുതരമാണ്. ദേവര്‍ധനന്‍, ചിത്ര, വിജയ്, ശിവാനി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയതായി ​ഗതാഗത മന്ത്രി അറിയിച്ചു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തു.

ദുബായിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും

2026 ഏപ്രിൽ 20 മുതൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ്...

വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി, അനുകൂലിച്ച് 251 പേർ,185 പേർ എതിർത്തു

വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോ‌‌ട്ടെടുപ്പിലൂടെ അനുമതി. ഇതോടെ വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച് വോട്ടെടുപ്പിലൂടെയാണ് അനുമതി...

ദുബായിലെ സെവൻ-സ്റ്റാർ ഹോട്ടൽ ബുർജ് അൽ അറബ് താൽകാലികമായി അടച്ചിടുന്നു

ദുബായ് സെവൻ-സ്റ്റാർ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി 18 മാസത്തെക്ക് താൽകാലികമായി അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 18 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 1999 ഡിസംബറിൽ...

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം; ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി ഒരു വിഭാഗം വാദിക്കുമ്പോൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ്...

പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയേക്കാൾ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; ദുരന്തനിവാരണ മുന്നറിയിപ്പ്

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ്...

മണ്ഡല പുനർനിർണ്ണയം; ഫെഡറൽ സംവിധാനത്തെ തകർക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന...

കനത്ത ചൂട്, കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം

കഠിനമായ വേനൽച്ചൂടിൽ കേരളം വെന്തുരുകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...