ലൈഫ് മിഷന് അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശിവശങ്കര്‍ വിചാരണ കോടതിയെ സമീപിച്ചത്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജിയും കോടതി തളളി. ലൈഫ് മിഷന് അഴിമതി കേസില്‍ ഒന്നാം പ്രതിയായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്.