ലൈഫ് മിഷന് കോഴകേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി . കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും 4 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്നും ശിവശങ്കര്‍ അറിയിച്ചു.
മുഴുവന്‍ ചോദ്യം ചെയ്യലും ഇതിനുളളില്‍ പൂര്‍ത്തിയാക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടു കോടതി ഉത്തരവായത്. അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.