ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടന്നു, ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നു. പണ്ടാര അടുപ്പിൽ നിന്ന് പകർന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് പകർന്നു. ദേവിക്കുള്ള നിവേദ്യം തയ്യാറായതോടെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയെ ദർശിച്ച് പ്രാർത്ഥിച്ച് തിരികെയെത്തും. അല്പം മുൻപ് 2.15ന് പൊങ്കാല നിവേദിച്ചു ഇനി ഉഷഃശ്രീബലിയും ഉച്ചശ്രീബലയും നടക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ ഭക്തജനത്തിരക്കാണ് ഇത്തവണ. ഇന്നലെ ദേവീ ദര്‍ശനത്തിന് ആറു മണിക്കൂറോളം ക്യൂവായിരുന്നു. രാവിലെ മുതല്‍ ദര്‍ശനത്തിന് കിലോമീറ്ററുകളോളമായിരുന്നു നീണ്ട നിര.
രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍ക്കുത്ത്. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര് ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

