പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി.പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.