കെപിഎസി ലളിത ഇല്ലാതെ മലയാള സിനിമ ഒരു വർഷം

കാലങ്ങളിൽ നിന്ന് കാലങ്ങളിലൂടെ സഞ്ചരിച്ച അഭിനേത്രിയായിരുന്നു കെപിഎസി ലളിത. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ തുടങ്ങി നൂതന സാങ്കേതികത്വത്തിന്റെ ഏറ്റവും പുതിയ തലങ്ങളിലൂടെ വരെ സഞ്ചരിക്കാൻ കെ പി എസിലളിതയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ തലമുറകളോളം പകർന്നാട്ടം നടത്തിയ ആ മഹാനടിയെ ഓർക്കാത്തവരും അറിയാത്തവരുമായി മലയാളത്തിൽ ആരും ഉണ്ടാകില്ല . തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും കഴിവ് കൊണ്ടും സിനിമാലോകത്തെയും പ്രേക്ഷകരെയും പിടിച്ചിരുത്തിയ നടിയാണ് കെപിഎസി ലളിത.

തന്റെ ജീവിതം തന്നെ തൊഴിലിനായി ഉഴിഞ്ഞുവെച്ച ആദ്യന്തം കലാ ജീവിതത്തോട് ആത്മാർത്ഥത പുലർത്തിയ സ്ത്രീയായിരുന്നു അവർ. ചിരിപ്പിച്ചും കരയിപ്പിച്ചും കാലങ്ങളോളം നമ്മോടൊപ്പം സഞ്ചരിച്ച ആ അമ്മ മനസ്സ് ഇന്ന് നമ്മളോടൊപ്പം ഇല്ല എന്ന സത്യം ഉൾക്കൊള്ളുക എന്നത് തന്നെ ഏറെ ശ്രമകരം. ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് ഒരിക്കലും കഴിയില്ല… എത്രയോ സത്യവത്തായ കാര്യം. ചില നഷ്ടങ്ങളുടെ ഓർമ്മകൾ ഒരിക്കലും നമ്മെ വിട്ടു പോകില്ല.. അവരുടെ ഓർമ്മകൾ…. കഥാപാത്രങ്ങളായും വാക്കുകളാലും നമ്മുടെയുള്ളിൽ അലയടിച്ചു കൊണ്ടേയിരിക്കും.. അത്തരം ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഏവരുടെയും ലളിതാമ്മ എന്ന കെപിഎസി ലളിത… അവർക്കൊരിക്കലും അരങ്ങൊഴിയാൻ കഴിയില്ല..

അമ്മയായും ചേച്ചിയായും മോഡേൺ ആന്റി ആയും ഒക്കെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും കെപിഎസി ലളിത. അവരുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല… കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾക്ക് അനുസരിച്ച് അഭിനയിക്കുകയായിരുന്നില്ല കെ.പി.എ.സി ലളിത ചെയ്തിരുന്നത്… കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് അതിലൂടെ ജീവിക്കുകയായിരുന്നു… അതുകൊണ്ടുതന്നെയാണ് കെ പി എ സി ലളിത എല്ലാവർക്കും ഇത്രയേറെ പ്രിയങ്കരി ആയത്….ലളിതാമ്മയുടെ സ്നേഹത്താൽ പൊതിഞ്ഞ അമ്മ കഥാപാത്രങ്ങളെ ഓർക്കാതിരിക്കാൻ തരമില്ല… അമ്മയുടെ സ്നേഹം നുകർന്ന ഏതൊരാളുടെയും മനസ്സിൽ ലളിതാമ്മ എന്നും തന്റെ അമ്മ തന്നെ. കഥാപാത്രങ്ങളിലൂടെ ജീവിച്ച് പ്രേക്ഷക മനസ്സിൽ ഇടം പറ്റിയ കഥാപാത്രങ്ങൾ ഏറെ ലളിതയുടെതായിട്ടുണ്ട്. അതുപോലെ തന്നെ ഹാസ്യ കഥാപാത്രങ്ങളിലൂടെ നമ്മളെ ചിരിപ്പിച്ചും തന്നോടൊപ്പം കൂട്ടാൻ കെപിഎസി ലളിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കായംകുളത്താണ് കെപിഎസി ലളിത ജനിച്ചത്. മഹേശ്വരിയമ്മ എന്ന യഥാർത്ഥ പേരിലുള്ള കെപിഎസി ലളിത പത്താം വയസ്സുമുതൽ തന്റെ നാടക ജീവിതം ആരംഭിച്ചു. ബാലി എന്ന നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ മഹേശ്വരിയമ്മ പിന്നീട് കെപിഎസിയിൽ ചേരുകയായിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് കെ.പി.എ സി ലളിതയായി.

‘ കൂട്ടുകുടുംബം’ എന്ന ചിത്രം ആയിരുന്നു കെപിഎസി ലളിത ആദ്യമായി അഭിനയിച്ച മലയാള ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ വിവിധ കഥാപാത്രങ്ങൾ. മലയാളത്തിലെ ചലച്ചിത്ര സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. പിന്നീട് മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അമ്മ കിളിക്കൂട്, തുടങ്ങി ഹിറ്റ് സിനിമകളിൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്തു. മലയാളത്തിലും തമിഴിലുമായി 600 ഓളം ചിത്രങ്ങളിലാണ് കെപിഎസി ലളിത തന്റെ കഴിവ് തെളിയിച്ചത്. കെപിഎസി ലളിതയുടെ കഴിവ് കലാലോകം അംഗീകരിച്ചതിന് തെളിവായി തന്നെയാണ് അവർക്ക് 1990 ലും 2000 ലുമായി ‘അമരം,’ ‘ശാന്തം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, നീല പൊന്മാൻ, കടിഞ്ഞൂർ കല്യാണം, ഗോഡ് ഫാദർ, സന്ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചത്.

ഒരായുഷ്ക്കാലം മുഴുവൻ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ജീവിച്ചു പോയ ആ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ നമസ്കരിക്കാം. ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പുഷ്പങ്ങൾ…

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...