തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ മടത്തറ സ്വദേശി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.കുത്തിയപ്പോൾ വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സുജിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുൻപും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.