പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. വൈപ്പിനിൽ നിന്നുള്ള ആദ്യ ബോട്ട് സർവീസിൽ എംഡി ലോക്നാഥ് ബെഹ്റയും ഇന്ന് രാവിലെ യാത്ര ചെയ്യും. രാവിലെ ഏഴ് മണിക്ക് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.