അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി കാട്ടാന

ഏറെ നാളുകളായി ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകളുടെ ഉറക്കം കെടുത്തുകയും നാശം വിതക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. എന്നാൽ അരിക്കൊമ്പൻ ഇടയ്ക്കിടക്ക് തന്റെ സഞ്ചാരപഥം മാറ്റികൊണ്ടിരിക്കുന്നതും വനം വകുപ്പിനും ദൗത്യസംഘത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്‌. അതിനിടെ അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്.

വയനാട്ടിൽ നിന്നെത്തിയ ആർആ‌ർടി സംഘവും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും. അനുകൂല കോടതിവിധി ഉണ്ടായാൽ ആനയെ മയക്കുവെടിവയ്ക്കുന്ന ദൗത്യത്തിലേക്ക് സംഘം നീങ്ങും.

വധശിക്ഷയിലും നിർവികാരയായി ഗ്രീഷ്മ

ഷാരോൺ രാജ് വധക്കേസിൽ കോടതി വധശിക്ഷ വിധിച്ചെങ്കിലും നിർവികാരയായി ​ഗ്രീഷ്മ. പരമാവധി ശിക്ഷ വിധിച്ചപ്പോഴും വിധികേട്ട് ​ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്....

‘അപൂർവങ്ങളിൽ അപൂർവമായ കേസ്’, ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ...

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ തിങ്കളാഴ്ച ശിക്ഷാവിധി പ്രസ്താവിക്കും. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. കോടതി ഗ്രീഷ്‌മയുടെ രേഖകൾ പരിശോധിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും...

സെയ്ഫ് അലി ഖാൻ്റെ അക്രമിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്, വസ്ത്രം മാറി രക്ഷപെടാൻ ശ്രമം

സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രത്തിൽ, ആക്രമണകാരിയെ മുൻ ചിത്രങ്ങളിൽ ധരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായ വസ്ത്രത്തിൽ കാണാം. ഈ ചിത്രത്തിൽ നേരത്തെ ധരിച്ചിരുന്ന നീല ഷർട്ടിൽ നിന്ന് വ്യത്യസ്തമായി മഞ്ഞ ഷർട്ട് ധരിച്ചതായാണ് കാണപ്പെടുന്നത്....

മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം, ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

സഹോദരിയുമായുള്ള വിൽപ്പത്ര കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പ് ഗണേഷ് കുമാർ വ്യാജമായി നിർമ്മിച്ചതാണെന്ന വാദം പൊളിയുന്നു. ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേത്...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന, ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും, കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ...

‘പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല’ മുസ്ലീം സ്ത്രീകളുടെ വ്യായാമത്തിൽ നിബന്ധനവെച്ച് കാന്തപുരം വിഭാ​ഗം

മതത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമ പരിപാടികൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന് കാന്തപുരം വിഭാ​ഗത്തിന്റെ...

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം, ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ബസില്‍ 49...