കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ശശി തരൂരിന്റെ സംസ്ഥാന പര്യടനത്തെ തുറന്നെതിര്‍ക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തരൂരിന് പിന്തുണ ഏറുകയാണ്. മുസ്ലീം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളില്‍ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. ശശി തരൂര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന് പറഞ്ഞു. വിശ്വപൗരനായ തരൂര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന്വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കെ.മുരളീധരന് തള്ളിപ്പറഞ്ഞതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി.