നീണ്ട ഒൻപത് മാസത്തെ നിശ്ചിതത്വത്തിനൊടുവിൽ നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചു. നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികരായ കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. മോചനം സാധ്യമായ സാഹചര്യത്തിൽ 10 ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു.