കാറിന് തീയിട്ട് ഭാര്യയെ കൊന്നു, കൊലക്ക് പിന്നിൽ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിലെ സംശയം

ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൊല്ലം നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ അനിലയെ (44) ഭർത്താവ് പത്മരാജനാണ് (60) കൊലപ്പെടുത്തിയത്.

ഇന്നലെയാണ് കൊല്ലത്ത് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഭാര്യ കൊട്ടിയം സ്വദേശി അനില മരിച്ചു. കൊല്ലം ചെമ്മാം മുക്കിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മരാജനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പൊള്ളലേറ്റു.

നവംബർ ആറിനാണ് ‘നിള’ എന്ന പേരിൽ അനില ബേക്കറി തുടങ്ങിയത്. ഇതിനു പത്മരാജനും 35,000 രൂപയോളം മുടക്കിയതായി പറയുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും പണം മുടക്കിയിരുന്നു. ഹനീഷ് 1,49,000 രൂപ മുടക്കിയതായാണ് പൊലീസ് പറയുന്നത്. ബേക്കറിയുടെ മുതൽമുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നു. അനിലയുടെ കാറിൽ ഹനീഷ് ലാലിനെ ചില ദിവസങ്ങളിൽ പത്മരാജൻ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലുമായി അനില പുലർത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജൻ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം.

ഹനീഷ് ലാൽ ബേക്കറിയിൽ പതിവായി വരുന്നതും ഇയാൾ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജൻ മാനസികമായി അകന്നു. ഹനീഷും പത്മരാജനും തമ്മിൽ അടിപിടിയും നടന്നു. തുടർന്നു ദിവസങ്ങളോളം വീട്ടിലേക്കു പോകാതിരുന്ന അനില ചെമ്മാൻമുക്കിനു സമീപം വീട് വാടകയ്ക്കെടുത്തു. തുടർന്നു കൊട്ടിയത്തു മധ്യസ്ഥ ചർച്ച നടന്നു. ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാൻ ഇന്നലെ കൊട്ടിയത്തു പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. ഈ തുക പത്മരാജൻ കൊടുക്കണമെന്നു അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായെന്നു പറയുന്നു.

അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്താൻ തഴുത്തല പെട്രോൾ പമ്പിൽ നിന്ന് പത്മരാജൻ 300 രൂപയുടെ പെട്രോൾ വാങ്ങി. ഇത് പിന്നീട് ബക്കറ്റിലാക്കി വാനിന്റെ മുൻ സീറ്റിനു സമീപം സൂക്ഷിച്ചു. ബേക്കറി അടച്ച ശേഷം അനില കാറിൽ മടങ്ങുന്നതു നിരീക്ഷിച്ച് പത്മരാജൻ വാനിൽ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. അനിലയ്ക്കൊപ്പം കാറിൽ ഹനീഷിനെ മുൻപു കണ്ടിട്ടുള്ള പത്മരാജൻ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണു കരുതിയത്. എന്നാൽ, ബേക്കറിയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സിമി നിവാസിൽ സോണിയാണ് (39) കാറിൽ ഉണ്ടായിരുന്നത്. ബേക്കറി അടച്ച് അനില കാറിൽ വരുമ്പോൾ പത്മരാജൻ പിന്നാലെ വാനിൽ പിന്തുടർന്നു. ചെമ്മാൻമുക്കിൽ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ പത്മരാജൻ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്കു ഒഴിച്ചു തീ കൊളുത്തി. അനിലയാണു കാർ ഓടിച്ചിരുന്നത്. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ അനിലയ്ക്ക് രക്ഷപ്പടാനായില്ല. പതിനാലു വയസുള്ള മകളാണ് ദമ്പതികള്‍ക്കുള്ളത്. പൊള്ളലേറ്റു കാറിൽ നിന്ന് ഇറങ്ങിയോടിയ സോണിയെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ പത്മരാജൻ പൊലീസിൽ കീഴടങ്ങി.

ഏറ്റവും നീളമേറിയ കരിമരുന്നുപ്രയോഗത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അൽ ഐൻ

അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ കരിമരുന്നുപ്രയോഗത്തിന് ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അൽ ഐൻ. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ ഐൻ...

ആലപ്പുഴ അപകടം: വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽ പെട്ട വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി....

അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ തീവ്രവാദി വെടിയുതിർത്തു; സംഭവം സുവർണ ക്ഷേത്രത്തിൽ

അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ മുൻ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ) ഭീകരൻ വെടിയുതിർത്തു. നരേൻ സിംഗ് ചൗര എന്നയാളെ സ്ഥലത്തുണ്ടായിരുന്നവർ പിടികൂടി...

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും, തീരുമാനം ബിജെപി യോഗത്തിൽ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയതിനെത്തുടർന്ന് ദിവസങ്ങൾ നീണ്ട സസ്‌പെൻസ് അവസാനിക്കുകയാണ്. ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയാ ബി ജെ പി....

“മതത്തിന്റെ പേരില്‍ എന്തുമാകരുത്”, പൂര്‍ണത്രയീശക്ഷേത്രം എഴുന്നള്ളത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണി ക്ഷേത്രത്തിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തില്‍...

സംഭൽ സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും തടഞ്ഞ് പോലീസ്

ഉത്തർപ്രദേശിലെ സംഘർഷബാധിത പ്രദേശമായ സംഭൽ സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും തടഞ്ഞ് പോലീസ്. യുപി പോലീസ് സംഭവസ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് ഇരുവരും തിരിച്ചുപോയി. ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം...

യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ്...

ആലപ്പുഴ കളർകോട് വാഹനാപകടനം, വാഹന ഉടമയെ ചോദ്യം ചെയ്യും

ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിക്കാനിടയായ സംഭവത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോ​ഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം...