എരുമേലിപേട്ട തുള്ളുന്നവരില്‍നിന്ന് അധിക തുക ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പേട്ട തുള്ളലില്‍ 250 രൂപയാണ് മേളക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. തര്‍ക്കങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിവച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.