കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ 20,00- 25,000 ഇടയിൽ തീർത്ഥാടകർ മാത്രമേ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുള്ളൂ. നത്ത മഴ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ശബരിമലയിൽ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. 5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി. പിന്നെ മല കയറി വരുന്നവർ കാത്തുനിൽപില്ലാതെ പടി കയറി ദർശനം നടത്തുകയാണ്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തിവിടുന്നത്. ശബരിമലയിൽ വരും ദിവസത്തെ തിരക്ക് മുന്നിൽക്കണ്ട് അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുമെന്ന് ദിവസം പ്രസിഡണ്ട് പി എസ് പ്രശാന്ത്. വെർച്ച്വൽ ക്യൂവിൽ ബുക്ക് ചെയ്ത സമയം പാലിക്കുവാൻ തീർത്ഥാടകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയും ശബരിമലയിൽ ഇന്ന് ചെറിയ രീതിയിൽ ചാറ്റൽ മഴ പെയ്തു. അതിനാൽ തന്നെ തിരക്കിന് നേരിയ കുറവ് അനുഭവപ്പെട്ടു. ഇന്നലെ 65,000 പേർ ദർശനം നടത്തി. 8 മണിവരെ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 14 252 പേരാണ്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.