തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് മടക്കി അയച്ച് ഗവർണർ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സർക്കാർ

തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിൻ്റെ ഓർഡിനൻസ് ഫയൽ ഒപ്പടാതെ മടക്കി ഗവർണർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർഡിനൻസ് ഗവർണർ മടക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിവേണമെന്നാണ് ഗവർണറുടെ വിശദീകരണം.

2019ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അനുമതിക്കായി ചീഫ് സെക്ടട്ടറി ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കും. ഇതിന് മറുപടി ലഭിച്ച ശേഷമാകും

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ജൂൺ 10ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനമായത്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കാനായിരുന്നു തീരുമാനം. 1200 വാര്‍ഡുകൾ അധികം വരാനാണ് സാധ്യത. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.

ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. രണ്ടാംഘട്ടത്തിലാണ് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും നടപ്പിലാക്കും.അടുത്ത വര്‍ഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂർ കോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു. എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലു മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001-ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്. സമീപകാലത്തെ വാർഡ് വിഭജനനടപടികൾ പലതും രാഷ്ട്രീയവിവാദമായിരുന്നു. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.

ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറക്കുറെ എല്ലാവാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865 വാർഡുകളിലായിരിക്കും പുനഃക്രമീകരണം. 2025 നവംബർ അവസാനമോ ഡിസംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും.

വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് അംഗീകരിക്കാൻ മാത്രമായാണ് മന്ത്രിസഭായോഗം ചേര്‍ന്നിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ ഇതിനായി ഉണ്ടാകും. നിയഭേദഗതി ഉൾപ്പെടുത്തി വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിന് അംഗീകാരമായാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനും നാല് ഗവ. സെക്രട്ടറിമാരും ഉൾപ്പെട്ട ഡി ലിമിറ്റേഷൻ കമ്മിഷൻ നിലവിൽവരും. കമ്മിഷൻ്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർ നിർണയിക്കുക. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...