അഞ്ച് ദിവസമായി കൂടാതിരുന്ന സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 49000 കടന്നു. ഗ്രാമിന് 6135 രൂപയാണ് ഇന്നത്തെ വില. പവന് 49080 രൂപ നൽകണം. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115രൂപയുമായിരുന്നു വില. അടുത്തിടെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന ശേഷം വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയിരുന്നു. മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. മാർച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.