സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില തുടരുകയാണ്. ഇന്ന് ഗ്രാമിന് 200 രൂപ കൂടി ഒരുഗ്രാമിന് 14,110 രൂപയാണ്. ഒരു പവന് 1,600 രൂപ കൂടി 1,12,880 രൂപയാണ് ഇന്നത്തെ വില.
ഇന്ന് രാവിലെ ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയുമായിരുന്നു വില. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.

