സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ ഉയർന്ന് 5595 രൂപയാണ് വില. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ വർദ്ധിച്ച് 44760 രൂപയുമായി. ചൊവ്വാഴ്ച 44680 രൂപയും തിങ്കളാഴ്ച 44520 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ ഉയർന്ന് 4645 രൂപയാണ് വില. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.