സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് മാറ്റമുണ്ടായത്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ജൂൺ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു പവൻ സ്വർണത്തിന് 71600 രൂപയാണ് ഇന്നും നൽകേണ്ടത്. 8950 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.