സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,555 രൂപയിലും പവന് 44,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞറ ശനിയാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന സ്വര്‍ണവിലയിലും പ്രകടമാകുന്നത്.
ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്നും പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4610 രൂപയാണ്.