കേരളത്തിൽ സ്വർണ്ണവിലയിലെ ഇടിവ് തുടരുകയാണ്. ഇന്നലെ 680 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 440 രൂപയുടെ ഇടിവാണുണ്ടായത്. 71,440 രൂപയാണ് ഒരു പവന് സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 8930 രൂപയാണ് നല്കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണ്ണഭരണത്തിൻറെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2400 രൂപയുടെ കുറവാണ് സ്വർണ്ണ വിപണിയിൽ ഉണ്ടായത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.