സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 5575 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ മാറ്റം ഉണ്ടായിരുന്നില്ല. ഇന്നലെ ഗ്രാമിന് 5595 രൂപയും പവന് 44760 രൂപയുമായിരുന്നു വില.
ഇതിനു മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് ഏപ്രില്‍ 14- ന് റെക്കോര്‍ഡ് വിലയായിരുന്നു. ഏപ്രില്‍ 5-ന് ഗ്രാമിന് 5625 രൂപവരെ എത്തിയതായിരുന്നു അതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയായിരുന്നു അന്നത്തെ വില.