സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 43280 രൂപയാണ് ഇന്നത്തെ വില. ജൂലൈ ഏഴിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ്ണവിലയുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 5410 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 4493 രൂപയാണ് വില.