സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആണ് വില ഉള്ളത്. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്.
കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയിലെത്തി. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്.
24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ കുറഞ്ഞ് 47,216 രൂപയായിരുന്നു. ഗ്രാമിന് 5,902 രൂപയാണ് വിപണി വില. ഈ മാസം ഒന്നു മുതല്‍ സ്വര്‍ണവില ഇടിയുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണുണ്ടായത്.