സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ രാവിലെ 71,600 രൂപയിൽ ആരംഭിച്ച വിപണിയിൽ വൈകുന്നേരം വലിയ കുതിപ്പുണ്ടായിരുന്നു. 240 രൂപയാണ് പവന് ഇന്നലെ വൈകുന്നേരം കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്. ഇന്ന് 160 രൂപ കൂടി 72,640 രൂപയിലെത്തി വിപണി. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി.
ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 9000 കടന്നു. 9080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.