കേരളത്തിലെ സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് പവന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,318.47 ഡോളറിലാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.
നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഏകദേശം 76,000 രൂപ നൽകേണ്ടതാണ്. സംസ്ഥാനത്ത് പണിക്കൂലി പൊതുവെ 3% മുതൽ 35% വരെയാണ്. കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും, 3% ജി.എസ്.ടിയും, ഹോൾമാർക്കിങ് ഫീസായ 53.10 രൂപയും കൂടി കൂട്ടിച്ചേർക്കുമ്പോഴാണ് 76,000 രൂപയ്ക്ക് മുകളിൽ വില വരുന്നത്. മേക്കിങ് ചാർജ്ജ് ഉയരുന്നതിന് ആനുപാതികമായി സ്വർണ്ണ വിലയും വർധിക്കും. ഉദാഹരണത്തിന് കൂടുതൽ ഡിസൈനുകളുള്ള, 35% പണിക്കൂലിയുള്ള ആഭരണത്തിന് പവന് 1 ലക്ഷത്തിന് മുകളിൽ ഇപ്പോൾ വില വരും.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,800 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110.80 രൂപ, 8 ഗ്രാമിന് 886.40 രൂപ, 10 ഗ്രാമിന് 1,108 രൂപ, 100 ഗ്രാമിന് 11,080 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
ഈ വരുന്ന ഏപ്രിൽ 30ന് അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണത്തിൽ മികച്ച വിൽപന നടക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജ്വല്ലറി മേഖല. കഴിഞ്ഞ വർഷവും വില ഉയർന്നു നിന്നിരുന്നെങ്കിലും വലിയ വില്പന രാജ്യത്ത് നടന്നിരുന്നു.
വ്യാപാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അക്ഷയ തൃതീയ ഏപ്രിൽ 30ാം തിയ്യതിയാണ് . അന്നേ ദിവസം മികച്ച വ്യാപാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം പോലുള്ള മൂല്യമേറിയ ലോഹങ്ങൾ വാങ്ങുന്നത് ഐശ്വര്യദായകമെന്നാണ് വിശ്വാസം. ഇക്കാരണത്താൽ കുറഞ്ഞ അളവിലാണെങ്കിൽപ്പോലും അന്നേ ദിവസം സ്വർണ്ണം വാങ്ങാൻ പലരും ജ്വല്ലറികളിലെത്തും. പോയ വർഷങ്ങളിലെല്ലാം അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ ജ്വല്ലറികളിൽ വലിയ തിരിക്കാണ് അനുഭവപ്പെട്ടത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.