സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കൂടി. കഴിഞ്ഞ രണ്ടു ദിവസമായി ചലനങ്ങളില്ലാതിരുന്ന വിലയിൽ ഇന്ന് നേരിയ വർദ്ധനവുണ്ടായി. പവന് 160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 52840 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. 6605 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില. 52,680 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6585 രൂപയും ആയിരുന്നു വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്ക് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 53000 രൂപയായിരുന്നു അന്നത്തെ വില.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.