രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോഡ് വർദ്ധനവിൽ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 50 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൽ വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,710 രൂപയും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഈ മാസത്തെ ഏറ്റവും റെക്കോഡ് വിലയാണ് ഇത്. ഇന്നലെ ഒരു ഗ്രാം സ്വർണം 6,660 രൂപയും പവൻ 53,280 രൂപയിലുമാണ് വ്യാപാരം അവസാനിച്ചത്.
വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.