തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. നാലുപേരും വിദ്യാർത്ഥികളാണ്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഫയർ ഫോഴ്‌സ് ആംബുലസ് എത്തി നാലുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചതിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാല് ബൈക്കുകളിൽ ആണ് വിദ്യാർത്ഥികൾ എത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്.
അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരുടെ അപകടത്തില്‍പ്പെട്ടത് എന്നാണ് അറിയുന്നത്.