മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്. ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പ്രവേശനമെന്ന വാർത്തയും പുറത്തുവരുന്നത്.

അതേസമയം, സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്രകമ്മിറ്റിയിലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അം​ഗത്വമെടുക്കുകയാണെന്നും ശ്രീലേഖ മറുപടി നൽകി. മുമ്പ് ഡിജിപിയായിരുന്ന ടിപി സെൻകുമാർ വിരമിച്ചതിന് ശേഷം ബിജെപി അനുഭാവിയായിരുന്നു. അം​ഗത്വമെടുത്തില്ലെങ്കിലും പാർട്ടി വേദികളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിയായി വരുമെന്ന് കേട്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് സെൻകുമാർ എത്തിയില്ല. നിലവിൽ പല പരിപാടികളിലേയും പ്രസം​ഗ വേദിയിൽ സെൻകുമാർ എത്തുന്നുണ്ട്.

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനം ചർച്ച ചെയ്യപ്പെടുക. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു.

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...