ഇടുക്കിയിൽ ഭീതി വിതച്ച് നടന്നിരുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള സർക്കാർ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വെളിപ്പെടുത്തി. അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിർദേശങ്ങൾ മാനിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
ആശങ്കകൾ ഇപ്പോൾ മേഘമലയിലാണ്. തമിഴ്‌നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആനയെ ഉൾക്കാട്ടിലേക്ക് വിടാനാണ് ശ്രമിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇപ്പോൾ കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും നിരീക്ഷണം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യ സംഘത്തിലെ മുഴുവൻ പേരെയും കോടതി അഭിനന്ദിച്ചു. ഇതിന് വേണ്ടരീതിയിൽ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.