കാസർകോട്: പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കാസർകോട്പെരിയയിൽ ദേശീയപാതയുടെ നിർമ്മാ ണത്തിനിടെ അടിപ്പാതയുടെ മുകൾഭാഗം തകർന്ന് വീണ് തൊഴിലാളിക്ക് പരുക്ക് പറ്റിയത്. അടിപ്പാതയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയ ടൗണില്‍ കല്ലോട്ട് റോഡിനായുള്ള അടിപ്പാതയാണ് തകര്‍ന്നത്. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കരാർ കമ്പനിയായ ഹൈദരാബാദ് ആസ്‌ഥാനമായ മേഘാ കൺസ്‌ട്രക്ഷനെതിരെ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും നിർമാണം അടിയന്തരമായി നിർത്തിവയ്‌ക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. അപകട കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധനയും നടത്തി. അടിപ്പാത തകർന്നു വീണതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ചയെന്ന് ആരോപിച്ച് നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിച്ചു.