നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. ഈ വിധിയിൽ സന്തോഷമുണ്ട്. ഇത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല. ‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോള്‍ പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് തോന്നിയത്. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോകനാഥ് ബഹറയെ വിളിച്ചത് ഞാനാണ്.
പിടി തോമസ് അല്ല, മാർട്ടിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ എനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണ്. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണണെന്നാണ് ആഗ്രഹിക്കുന്നത്. കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്യാനാകുമോ അതെല്ലാം ചെയ്യും’, ലാല്‍ പറഞ്ഞു.
കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞത് അക്കാര്യം അറിയില്ല. ഞാൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ വ്യക്തമാക്കി.

