ഇന്ന്‌ മാതൃഭാഷാ ദിനം

എന്റെ മലയാളം അമ്മ മലയാളം

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മാതാവിൻ വാത്സല്യ ദുഗ്ദ്ധം പകർന്നാലേ
പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ”
( വള്ളത്തോൾ )

അമ്മിഞ്ഞ പാലോലും ചോരിവാ കൊണ്ടാദ്യം
അമ്മയെ തന്നെ വിളിച്ച കുഞ്ഞേ….

അതെ ഒരു കൊച്ചു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് അമ്മേ എന്നാണ്… അവന്റെ രണ്ടാമത്തെ അമ്മ മാതൃഭാഷയും… അമ്മയിൽ നിന്നും കേട്ട് പഠിക്കുന്ന മാതൃഭാഷയ്ക്ക് അവന്റെ അമ്മയോളം തന്നെ സ്ഥാനമുണ്ട്. അവന്റെ കുഞ്ഞിചുണ്ടുകൾ പതിയെ ഓരോ വാക്കും ഉരിയാടാൻ തുടങ്ങുന്നതും അവന്റെ മാതൃഭാഷയിൽ തന്നെ…അവന് സംസാരിക്കാൻ, ആശയം പങ്കുവെക്കാൻ, കേട്ടു പഠിക്കാൻ ഇതിനെല്ലാം അവനെ സഹായിക്കുന്നത് അവന്റെ മാതൃഭാഷ തന്നെ.

കാലക്രമേണ വിദ്യാഭ്യാസകാല ഘട്ടങ്ങളിലും, ജോലി സംബന്ധമായും പലഭാഷകൾ മനുഷ്യൻ സ്വയത്തമാക്കുമെങ്കിലും അവന് എന്നും പ്രിയപ്പെട്ടത് അവന്റെ മാതൃഭാഷ തന്നെ. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃഭാഷ എന്നത് അവന്റെ പെറ്റമ്മ തന്നെയാണ്. മറ്റുള്ള ഭാഷകൾ എല്ലാം പോറ്റമ്മമാരും.

1999 നവംബർ 17നാണ് യുനെസ്ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്കാരം, ഭാഷ കൈകാര്യം ചെയ്യൽ, ഭാഷയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്താകമാനം ഫെബ്രുവരി 21ന് ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുമാണ് മാതൃഭാഷാദിനം ആചരിക്കാനുള്ള ആശയം യുനെസ്ക്കോ കൈക്കൊള്ളുന്നത്. മാതൃഭാഷാ ദിനത്തിൽ വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ഭാഷയുടെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും കർത്തവ്യമാണ്. പല ഭാഷകളും സംസ്കാരവും ഇന്ന്‌ നമുക്കിടയിൽ ഉണ്ട്. അതിൽനിന്നും നമ്മുടെ മാതൃഭാഷയെ ജീവിതത്തിന്റെ ആദ്യന്തം നമ്മോട് ചേർത്തു പിടിക്കേണ്ടതും അർഹിക്കുന്ന സ്നേഹവും ബഹുമാനവും നൽകി സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്.

ഒരു കൊച്ചു കുട്ടിയെ അമ്മ കഥ പറഞ്ഞുറക്കുന്നതും താരാട്ട് പാടി ഉറക്കുന്നതും മാതൃഭാഷയിലാണ്. അതിലൂടെയാണ് അവന്റെ കുഞ്ഞുമനസ്സിൽ അക്ഷരങ്ങളും വാക്കുകളും പതിയുന്നത്. അത് കേട്ടുകൊണ്ടാണ് അവൻ അക്ഷരങ്ങളിലൂടെ പിച്ച വയ്ക്കുന്നത്. പിന്നീട് അവർക്ക് സാരോപദേശ കഥകൾ ചൊല്ലി കൊടുക്കുന്നതും അതിലൂടെ കഥയുടെ സാരാംശം അവർ ഉൾക്കൊള്ളുന്നതും മാതൃഭാഷയിൽ തന്നെ. വളർന്നുവരുന്ന വഴികളിൽ അവന്റെയുള്ളിലെ വ്യക്തിത്വത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതൃ ഭാഷയ്ക്കുള്ള സ്ഥാനം ഒട്ടും ചെറുതല്ല.

മാതൃഭാഷാ ദിനത്തിൽ വളർന്നുവരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയുടെ പ്രാധാന്യവും നമ്മുടെ ഉദാത്തമായ സംസ്കാരവും പകർന്നു നൽകേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. എത്ര ഭാഷകൾ സ്വയത്തമാക്കിയാലും നമ്മുടെ മാതൃഭാഷയ്ക്ക് പകരം ആവില്ല മറ്റൊന്നും എന്ന ആത്യന്തിക സത്യത്തെയാണ് നമ്മുടെ കുട്ടികൾക്ക് നമ്മൾ പകർന്നു നൽകേണ്ടത്. പലരും നമ്മുടെ ഭാഷയെ മറന്ന് അന്യഭാഷകളെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തു വരുന്ന പ്രവണത ഇന്ന്‌ പൊതുവെ കണ്ടുവരുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ പലതലങ്ങളിലും മറ്റുള്ള ഭാഷകൾ നമുക്ക് ആവശ്യം തന്നെയാണ്. അതൊരിക്കലും നമ്മുടെ മാതൃഭാഷയെ മറന്നുകൊണ്ട് ആവരുത്. വിദേശീയ ഭാഷകളെ കൂട്ടുപിടിച്ച് അവയുടെ പിന്നാലെ പോകാൻ വെമ്പൽ കൊള്ളുമ്പോഴും മറഞ്ഞിരിക്കുന്നതും എന്നാൽ പകൽ പോലെ സത്യമായതുമായ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്. പെറ്റമ്മയോളം വരില്ല പോറ്റമ്മയുടെ സ്ഥാനത്തുള്ള മറ്റൊരു ഭാഷകളും.

പണ്ടുകാലങ്ങളിൽ കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലം കുഞ്ഞുങ്ങൾക്ക് കഥ ചൊല്ലി കൊടുക്കുന്നതും പാട്ട് പാടി കൊടുക്കുന്നതും അവരെ താരാട്ട് പാടി ഉറക്കുന്നതും അവർക്ക് ഗുണപാഠകഥകൾ പറഞ്ഞു കൊടുക്കുന്നതും വീട്ടിലുള്ള മുത്തശ്ശിയോ മുത്തശ്ശനോ ആയിരിക്കും. തീർത്തും അണു കുടുംബങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്ന ഇന്നത്തെ കാലത്ത് പുതിയ തലമുറയ്ക്ക് നഷ്ടമാകുന്നത് ഉദാത്തമായ ഒരു സംസ്കാരത്തിന്റെ മൂല്യവത്തായ ചില ശേഷിപ്പുകളാണ്. ഇന്ന് ഓരോ കുഞ്ഞിലും അവന്റെ സംസ്കാരത്തെയും ഭാഷാ ചാതുര്യത്തെയും ഊട്ടിയുറപ്പിക്കാൻ അധ്യാപകരും സമൂഹത്തിലെ ഓരോ വ്യക്തിയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മാതൃഭാഷാ സംസ്കാരത്തിൽ വളർന്നുവരുന്ന ഒരു തലമുറയ്ക്ക് മാത്രമേ അവന്റെ സ്വത്വത്തിലും സാംസ്കാരിക മൂല്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതം പടുത്തുയർത്താൻ സാധിക്കുള്ളൂ.

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...