എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി

എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ അച്ചടക്ക നടപടി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. അതോടെ ശനിയാഴ്ച രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറും എന്ന വാര്‍ത്ത പ്രചരിച്ചുതുടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താന്‍ കണ്ടുവെന്നാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.

പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജന്‍-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശന്‍ ചോദിച്ചു. കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജന്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...